Posted On
date_range Updated On
date_range ആട് 2ന് ശേഷം ജയസൂര്യയും മിഥുനും; ‘ടർബോ പീറ്റർ’ പോസ്റ്ററെത്തി
വമ്പൻ ഹിറ്റായ ആട് 2 എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മിഥുൻ മാനുവൽ തോമസും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമെത്തുന്നു. ടർബോ പീറ്റർ എന്ന പേരിട്ട ചിത്രം നിർമിക്കുന്നത് െഎബൽ പി. ജോർജാണ്. ഷാൻ റഹ്മാൻ തന്നെയാണ് ടർബോ പീറ്ററിനും സംഗീതം നൽകുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം തിയറ്ററിൽ പരാജയപ്പെട്ടിട്ടും അതിെൻറ രണ്ടാം ഭാഗമായ ആട് 2 കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്. ജനസൂര്യ അവതരിപ്പിച്ച ഷാജി പാപ്പനടക്കമുള്ള കഥാപാത്രങ്ങളുടെ ജനപ്രീതിയായിരുന്നു വിജയത്തിന് പിന്നിൽ. ഫ്രൈേഡ ഫിലിംസിെൻറ ബാനറിൽ വിജയ് ബാബുവായിരുന്നു ചിത്രം നിർമിച്ചത്. ടർബോ പീറ്ററിലൂടെയും മറ്റൊരു ഹിറ്റ് ചിത്രാമാണ് ജയസൂര്യയും മിഥുനും പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.