‘കുട്ടനാടൻ മാർപ്പാപ്പ’ക്ക് ശേഷം അച്ചിച്ച സിനിമാസിന്‍റെ ബാനറിൽ ഹസീഫ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവർ നിർമ്മിക്കുന്ന "ഗ്രാന്റ് ഫാദർ " എന്ന ചിത്രത്തിൽ ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം ഷാനി ഖാദർ എഴുതുന്നു.
മലയാളത്തിന്‍റെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീർ ഹഖ് നിർവ്വഹിക്കുന്നു. സംഗീതം-വിഷ്ണു മോഹൻ സിത്താര. കല- സഹസ് ബാല,വസ്ത്രാലങ്കാരം-സുനിൽ റഹ്മാൻ,പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,വിതരണം-റഹാ ഇന്റർ നാഷണൽ റിലീസ് നവംബർ 20ന് ആലപ്പഴ പരിസര പ്രദേശങ്ങളിലായി ചിത്രീകരണം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.