Posted On
date_range Updated On
date_range താൻ അമ്മയുടെ വക്താവ്; സിദ്ദിഖിനെ തള്ളി ജഗദീഷ്
കൊച്ചി: സിദ്ദിഖിനെ തള്ളി നടൻ ജഗദീഷ് രംഗത്ത്. അമ്മയുടെ വക്താവാണ് താനെന്നും മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്നും ജഗദീഷ് പ്രതികരിച്ചു.
സിദ്ദിഖ് അടക്കം എല്ലാ ഭാരവാഹികള്‍ക്കും കത്ത് അയച്ചിരുന്നു. അച്ചടക്കമുള്ള അംഗം എന്ന നിലക്ക് സിദ്ധിഖിന് ഇപ്പോൾ മറുപടി നൽകുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.
സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗദീഷിെൻറ വാർത്താകുറിപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ തീരുമാനം ജഗദീഷിെൻറതല്ല തേൻറതാണെന്നും അമ്മയുടെ സെക്രട്ടറി താനാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ജഗദീഷ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.