`മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിനായി എട്ട് മാസം കാത്തിരിക്കും; വൈകിയാൽ ഞാൻ ചെയ്യും`

രണ്ട് കൂഞ്ഞാലിമരക്കാർ വേണ്ടെന്ന് പറഞ്ഞ് പ്രൊജക്ടിൽ നിന്ന് പിൻമാറിയതിന് പിന്നാലെ മമ്മൂട്ടി-സന്തോഷ് ശിവൻ കൂട്ടുകെട്ടിന് താക്കീതുമായി പ്രിയദർശൻ. ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിനായി എട്ട് മാസം കാത്തിരിക്കുമെന്നും അവർ വൈകിയാൽ താൻ പ്രൊജക്ടുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞത്. 

മൂന്ന് വർഷം മുമ്പും അവർ ഈ ചിത്രം  ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്തില്ല.  ഇത്തവണ ഞാൻ അവരുടെ ചിത്രത്തിനായി എട്ട് മാസം വരെ കാത്തിരിക്കും. അവർ ചിത്രം വൈകിപ്പിക്കുകയാണെങ്കിൽ താൻ പ്രൊജക്ടുമായി മുന്നോട്ട് പോകും. എന്നാൽ അവർ പ്രൊജകട് ചെയ്യുന്നുവെങ്കിൽ ഇതിൽ നിന്നും പിന്മാറാൻ ഞാൻ തയാറാണ്. 

ഭഗത് സിംഗിന്‍റെ ജീവിത കഥ പറയുന്ന 2002ൽ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ ലെജന്‍റ് ഓഫ് ഭഗത് സിങ്ങും ബോബി ഡിയോളിന്‍റെ 23 മാർച്ച് 1931 ഉം വൻ പരാജയമായിരുന്നു. എന്ന് മാത്രമല്ല അത് ഇരു കൂട്ടരുടെയും സൗഹൃദത്തെയും ബാധിച്ചു. ഈ അവസ്ഥ മലയാള സിനിമയിൽ ഉണ്ടാവരുത്. 
                                                                                                                                                                                                  -പ്രിയദർശൻ


 

Tags:    
News Summary - I’ll go ahead with Kunjali Marakkar if Mammootty’s film doesn’t go on-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.