Posted On
date_range Updated On
date_range ആരും വിശ്വസിക്കാത്ത കഥയുമായി ഇതിഹാസ 2 വരുന്നു
ഷെയ്ൻ ടോം ചാക്കോയും അനുശ്രീയും പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഇതിഹാസയുടെ രണ്ടാം ഭാഗം വരുന്നു. ഒന്നാം ഭാഗം ഒരുക്കിയ ബിനു എസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിഹാസക്ക് ശേഷം ബിനു സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമായ സ്റ്റൈൽ പ്രതീക്ഷിച്ച വിജയമുണ്ടായില്ല. അതിന് ശേഷമാണ് ഇതിഹാസ 2വുമായി ഇവർ രംഗത്തെത്തുന്നത്.
ആർക് മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ സിനോജ് പി അയ്യപ്പൻ ആണ് ഛായാഗ്രാഹകൻ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകുന്ന ഗാനങ്ങളും ചിത്രത്തിൽ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.