തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പത്താമത് അന്താരാഷ്ട്ര േഡാക്യുമെൻററി-ഹ്രസ്വചലച്ചിത്ര മേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഇൗമാസം 16 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. കൈരളി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കിരൺ കാർണിക് മുഖ്യാതിഥിയായിക്കും. കൈരളി, ശ്രീ, നിള തിയറ്ററുകളിലായി നടക്കുന്ന മേളയിൽ 210 ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 77 എണ്ണം മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. ഡെലിഗേറ്റ് രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ ആരംഭിച്ചു.
കഴിഞ്ഞ വർഷം ഓസ്കർ നോമിനേഷൻ ലഭിച്ച റോജർ റോസ് വില്യംസിെൻറ ‘ലൈഫ് ആനിമേറ്റഡും’ റോട്ടർഡാം മേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടിയ പ്രാന്തിക് ബസുവിെൻറ ‘സഖിസോണ’യുമാണ് ഉദ്ഘാടനചിത്രങ്ങൾ. മത്സര ഇനത്തിൽ അനിമേഷൻ, കാമ്പസ് ഫിലിം, ലോങ് ഡോക്യുമെൻററി, ഷോർട്ട് ഡോക്യുമെൻറി, ഷോർട്ട് ഫിക്ഷൻ വിഭാഗങ്ങളാണുള്ളത്. ചലച്ചിത്ര ആചാര്യനെ ആദരിക്കുന്ന വിഭാഗത്തിൽ പ്രമുഖ ജർമൻ സംവിധായകൻ വിം വെൻഡേഴ്സിെൻറ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫിലിംമേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ ഫലസ്തീൻ ചലച്ചിത്രകാരി മയി മസ്രിയയെയും മലയാളി സംവിധായകൻ വിപിൻ വിജയിനെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈയിടെ അന്തരിച്ച ബെനൂർക്കർ, ജോൺ ബെർഗർ എന്നിവരോടുള്ള ആദരസൂചകമായി അവരുടെ ഓരോ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കെ.ജി. ജോർജിെൻറ ചലച്ചിത്രജീവിതത്തെ കുറിച്ചുള്ള ഡോക്യുമെൻററി പ്രത്യേകമായി അവതരിപ്പിക്കും. വിയന്ന ഹ്രസ്വമേളയിൽ പുരസ്കാരംനേടിയ സിനിമകൾ വിയന്നഷോട്ട്സ് എന്ന പേരിൽ പ്രദർശിപ്പിക്കും.
പ്രവാസജീവിതം, ശബ്ദത്തിലൂടെ മാത്രം സംവദിക്കുന്ന സൗണ്ട് ഫയൽസ് വിഭാഗങ്ങളും ഉണ്ടാകും. റിതു സരിൻ ചെയർപേഴ്സണും ലിജോജോസ് പല്ലിശ്ശേരി, കാർലേലോഷ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഫിക്ഷൻ വിഭാഗത്തിലെ വിധിനിർണയം നടത്തുന്നത്. ആൻഡ്രൂവെയൽ ചെയർമാനും റജുലാ ഷാ, വിപിൻ വിജയ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഡോക്യുമെൻററി വിഭാഗത്തിെൻറ അവാർഡ് നിർണയിക്കുക.
മത്സരവിഭാഗത്തിൽ ‘അവളിലേക്കുള്ള ദൂരവും’ അന്താരാഷ്ട്ര ഡോക്യുമെൻററി-ഹ്രസ്വ ചലച്ചിത്രമേളയിൽ മാധ്യമം സീനിയർ ഫോേട്ടാഗ്രാഫർ പി. അഭിജിത് സംവിധാനം ചെയ്ത ‘അവളിലേക്കുള്ള ദൂരവും’. ഷോർട്ട് ഡോക്യുമെൻററി മത്സരവിഭാഗത്തിലാണ് ട്രാൻസ് െജൻഡറുകളുടെ ജീവിതം പറയുന്ന ‘അവളിലേക്കുള്ള ദൂരം’ പ്രദർശിപ്പിക്കുന്നത്. 17 ചിത്രങ്ങളാണ് ഇൗ വിഭാഗത്തിൽ മത്സരത്തിനുള്ളത്. സെലിബ്രിറ്റികളായ സൂര്യയുടെയും ഹരിണിയുടെയും ജീവിതാനുഭവങ്ങളിലൂടെ കേരളത്തിലെ ട്രാൻസ് ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങളാണ് 28 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലുള്ളത്. എറണാകുളം സൈൻസ് ഫിലിം ഫെസ്റ്റിവൽ, ബംഗളൂരു ക്യൂവർ ഫിലിം ഫെസ്റ്റിവൽ, ചെന്നൈ റെയിൻബോ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ഇതിനോടകം പ്രദർശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് എൻ.െഎ.ടി രാഗം ഫെസ്റ്റിൽ മികച്ച ഡോക്യുമെൻററിക്കുള്ള അവാർഡും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.