Posted On
date_range Updated On
date_range ആ വാർത്തകൾ തെറ്റ്; കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടില്ല– പത്മപ്രിയ
കേരളം തനിക്ക് സ്വന്തം വീടുപോലെയാണെന്നും കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടില്ലെന്നും നടി പത്മപ്രിയ. മലയാളത്തിൽ കാസ്റ്റിങ് കൗച്ച് അനുഭവിക്കേണ്ടി വന്നു എന്ന തരത്തിൽ താൻ പറഞ്ഞതായുള്ള വാർത്തകൾ തെറ്റാണെന്നും പത്മപ്രിയ പറഞ്ഞു.
ഇന്ത്യൻ സിനിമയെ കുറിച്ചുള്ള പൊതുവായ അഭിപ്രായമാണ് താൻ പറഞ്ഞത്. ഒരു സിനിമ പ്രവർത്തക എന്ന നിലയിൽ ഇത്തരം പ്രവണതകൾക്ക് വിധേയരാകേണ്ടിവന്നുവെന്ന് പറയുന്നവർക്കും അതിന് വിേധേയരാവാൻ സാധ്യതയുള്ളവർക്കും പിന്നിൽ അത് ആണായാലും പെണ്ണായാലും ശക്തമായി നിലയുറപ്പിക്കുമെന്നും പത്മപ്രിയ വ്യക്തമാക്കി.
ഒരു നടിയായി കരിയർ ആരംഭിച്ചത് മുതൽ കേരളവും മലയാള സിനിമരംഗവും എനിക്കെെൻറ വീട്പോലെയാണ്. ഇവിടത്തെ പ്രേഷകരും മലയാളി സമൂഹവും സർക്കാറും തനിക്ക് നൽകിയ പിന്തുണക്ക് നന്ദിയുണ്ടെന്നും പത്മപ്രിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.