ഇളയ രാജയായി ഗിന്നസ്​ പക്രു; ഒരു മാധവ്​ രാംദാസ്​ ചിത്രം

മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മാധവ്​ രാംദാസ്​ പുതിയ ചിത്രവുമായെത്തുന്നു. ‘ഇളയരാജ’ എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാകുന്നത്​ ഗിന്നസ്​ പക്രുവാണ്​. ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത ചിത്രത്തി​​െൻറ സെക്കൻറ്​ ലുക്​ പോസ്​റ്ററിലൂടെയാണ്​​ നായക​െന സംവിധായകൻ പ്രേക്ഷകർക്ക്​ മുമ്പിൽ അവതരിപ്പിച്ചത്​. 

‘ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ’ എന്ന അടിക്കുറിപ്പോടെയാണ്​ പുതിയ പോസ്​റ്റർ സംവിധായകൻ പോസ്​റ്റ്​ ചെയ്​തത്​. ഗിന്നസ്​ പക്രുവി​​െൻറ മേക്ക്​ ഒാവറാണ്​ പോസ്​റ്ററി​​െൻറ ഹൈലൈറ്റ്​. 

Full View

വ്യത്യസ്​തമായ പ്രമേയങ്ങളായിരുന്നു രാംദാസി​​െൻറ ആദ്യത്തെ രണ്ട്​ ചിത്രങ്ങളിലും. പുതിയ ചിത്രത്തി​​െൻറ പശ്ചാത്തലമറിയാനുള്ള ആകാംക്ഷയിലാണ്​ പ്രേക്ഷകർ. ഏപ്രിലിൽ ഇളയരാജയുടെ ചിത്രീകരണം ആരംഭിക്കും. മൂവി മ്യൂസിക്കല്‍ കട്ട്‌സ് ആണ് ചിത്രം നിർമിക്കുന്നത്​.

Tags:    
News Summary - ilayaraja movie madhav ramadasan pakru-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.