Posted On
date_range Updated On
date_range ഐ.എഫ്.എഫ്.കെ: പാസ് വിതരണം ടാഗോര്‍ തിയേറ്ററില്‍ തുടങ്ങി
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം ടാഗോര്‍ തിയേറ്ററില്‍ ആരംഭിച്ചു. ഡെലിഗേറ്റ് സെല്ലിലെ 12 കൗണ്ടറുകളിലൂടെയാണ് പാസ് വിതരണം. വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിനിധികള്‍ക്ക് പാസിനൊപ്പം ഫെസ്റ്റിവല്‍ കിറ്റും നല്‍കുന്നുണ്ട്.
രാവിലെ 9 മുതല്‍ രാത്രി 8 വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി ബി. മഹേഷ് അറിയിച്ചു. 13.000 പേരാണ് ഇക്കുറി മേള കാണാനത്തെുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.