?????????? ????????????????? ???????????? ????? ??????? ?? ?????????? ?????????? ??????

വൈവിധ്യമുള്ള പ്രമേയങ്ങളെ വിതരണക്കാര്‍ മുന്‍വിധിയോടെ കാണുന്നു -ശ്യാമപ്രസാദ്

തിരുവനന്തപുരം: വൈവിധ്യമുള്ള പ്രമേയങ്ങള്‍ സ്വീകരിച്ചാലും സിനിമകളെ വിതരണക്കാരും നിര്‍മ്മാതാക്കളും മുന്‍വിധിയോടെയാണ് കാണുന്നതെന്ന് പ്രസിദ്ധ സംവിധായകന്‍ ശ്യാമപ്രസാദ്. അത്തരം കാഴ്ചപ്പാടുകൾ ഈ രംഗത്ത് വർധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സമാന്തര സിനിമകളെ അംഗീകരിക്കാന്‍ വിതരണക്കാർ കൂടി ശ്രമിച്ചാല്‍ മാത്രമേ ഈ രംഗത്തിന് വളർച്ചയുണ്ടാകൂയെന്നും ‘മീറ്റ് ദി ഡയറക്ടര്‍’ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

യുദ്ധം ഒന്നിനുമൊരു പരിഹാരമല്ലെന്നും സ്വന്തം സമൂഹം നന്നായാല്‍ മാത്രമാണ് സമാധാനം പുലരുകയെന്നും ലെബനിസ് ചിത്രമായ ‘ആള്‍ ദിസ് വിക്ടറി’യുടെ സംവിധായകന്‍ അഹമ്മദ് ഗോസൈന്‍ പറഞ്ഞു. മനോജ് കാന, കൃഷ്ണാന്ദ്, ക്ലാര ബാസ്റ്റോസ്, അഭിനേതാവ് മുരളി ചന്ദ്, മീരാ സാഹിബ്, ബാലു കിരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

സിനിമ സാധാരണക്കാരിലെത്തിക്കാൻ സബ്‌ടൈറ്റിലുകൾ അനിവാര്യമെന്നു ഓപ്പൺ ഫോറം
തിരുവനന്തപുരം: ലോക സിനിമകളും ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ നിർമിക്കപ്പെടുന്ന സിനിമകളും സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ സബ് ടൈറ്റിലുകൾ അനിവാര്യമാണെന്ന് ഓപ്പൺ ഫോറം.

ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും രാജ്യത്ത് നിർമിക്കുന്ന സിനിമകൾ ആസ്വദിക്കാൻ സാധിക്കാത്തതിന് കാരണം ഭാഷാപരിചയക്കുറവാണ്. അതിനാൽ പ്രാദേശിക ഭാഷകളിൽ സബ് ടൈറ്റിലുകൾ സിനിമാസ്വാദനത്തിന് അനിവാര്യമാണെന്നും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് വൈസ് പ്രസിഡൻറ് പ്രേമേന്ദ്ര മസുന്ദർ പറഞ്ഞു. നാഗരികരേക്കാൾ ഗ്രാമങ്ങളിലുള്ള ആളുകളെയാണ് സബ്ടൈറ്റിലുകളുടെ അഭാവം കൂടുതലും ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സബ് ടൈറ്റിലുകൾ നിർമിക്കാൻ കേരളത്തിലെ ഫിലിം സൊസൈറ്റികൾ എടുക്കുന്ന താല്പര്യം പ്രശംസനീയമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. പ്രേമേചന്ദ്രൻ പി. ,സ്മിത പന്ന്യൻ, പ്രമോദ്, നന്ദലാൽ, മൊമദ് മൊണ്ടാഷ് തുടങ്ങിയവർ പങ്കെടുത്തു.

‘മകരമഞ്ഞി’ലൂടെ ലെനിനും എം.ജെ. രാധാകൃഷ്ണനും ആദരം
തിരുവനന്തപുരം: ലെനിന്‍ രാജേന്ദ്രനും എം.ജെ. രാധാകൃഷ്ണനും ‘മകരമഞ്ഞി’ലൂടെ ചലച്ചിത്രമേളയുടെ ആദരം. ലെനിന്‍ രാജേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തി​െൻറ ഛായാഗ്രഹകന്‍ എം.ജെ. രാധാകൃഷ്ണനാണ്.ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ ജീവിതത്തിലെ ഒരു പ്രത്യേകഘട്ടത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തി​െൻറ പ്രദർശനം കാണാൻ ലെനിൻ രാജേന്ദ്ര​െൻറ കുടുബാംഗങ്ങളും എം.ജെ. രാധാകൃഷ്ണെൺറ ഭാര്യ ശ്രീലതയും എത്തിയിരുന്നു.

ചിത്രത്തിനു മുന്നോടിയായി എം.ജെ. രാധാകൃഷ്ണ​െൻറ ഛായാഗ്രഹണ ജീവിതം ആസ്പദമാക്കി ഗിരീഷ് ബാലകൃഷ്ണൻ തയ്യറാക്കിയ ‘പ്രകാശം പരത്തിയ ക്യാമറ’ എന്ന പുസ്തകം സംവിധായകന്‍ ജയരാജ് രഞ്ജി പണിക്കര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സംവിധായകരായ സിബി മലയില്‍, ജയരാജ്, കമല്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരും പങ്കെടുത്തു.

‘സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ പ്രകാശനം തിങ്കളാഴ്ച
തിരുവനന്തപുരം: ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനെക്കുറിച്ചുള്ള സിനിമാ ലൈഫ് ഹിസ്റ്ററി ‘സെല്ലുലോയിഡ് സ്വപ്‌നാടകന്‍’ എന്ന പുസ്തകത്തി​െൻറ പ്രകാശനം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ടാഗോര്‍ തിയേറ്ററിൽ നടക്കും. ഓപ്പണ്‍ ഫോറത്തില്‍ ശ്രീകുമാരന്‍ തമ്പി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാൻ കമലിന് നല്‍കി പ്രകാശനം ചെയ്യും. നടൻ മധുപാല്‍ പങ്കെടുക്കും. ജിതേഷ് ദാമോദറാണ് പുസ്തകത്തി​െൻറ രചയിതാവ്.

Tags:    
News Summary - iffk 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.