തിങ്കളാഴ്ച 63 ചിത്രങ്ങൾ; മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ‘ഡോർ ലോക്ക്’

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ തിങ്കളാഴ്ച ലോകത്തി​െൻറ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങൾ. ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ് ത്രില്ലർ ‘ഡോർ ലോക്ക്’, സൊളാനസി​െൻറ സൗത്ത്, ടോം വാലറി​െൻറ ‘ദി കേവ്’,1982, ദ ഹോൾട്ട്, ഹവ്വാ മറിയം ആയിഷ, വെർഡിക്റ്റ്, ആദം, ബലൂൺ എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ ‘ഡോർലോക്കി​െൻറ’ മേളയിലെ ഏക പ്രദർശവും ഇന്ന് നിശാഗന്ധിയിലാണ്. ഏകാകിയായ ക്യുങ് മി​െൻറ അപ്പാർട്ട്മ​െൻറിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തി​െൻറ ഇതിവൃത്തം. ലീ ക്വാൺ ആണ് സംവിധായകൻ.
ഫാഹിം ഇർഷാദി​െൻറ ആനി മാനി, സെസാർ ഡയസ് സംവിധാനം ചെയ്‌ത ‘അവർ മദേഴ്സ്’, യാങ് പിംഗ് ഡാവോയുടെ ‘മൈ ഡിയർ ഫ്രണ്ട്’ എന്നീ മത്സര ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ‘ദേ സേ നതിങ് സെറ്റെയ്സ് ദി സെയിം’, ഹോസെ മരിയ കബ്രാലി​െൻറ ‘ദി പ്രോജക്ഷനിസ്റ്റ്’, മൈക്കിൾ ഐഡോവി​െൻറ ‘ദി ഹ്യൂമറിസ്റ്റ്’, വൃത്താകൃതിയിലുള്ള ചതുരം എന്നീ മത്സരചിത്രങ്ങളുടെ പുനഃപ്രദർശനവും ഇന്നുണ്ടാകും.

ലോകസിനിമ വിഭാഗത്തിൽ 35 ചിത്രങ്ങളും ‘മലയാള സിനിമ ഇന്നി’ൽ അനുരാജ് മനോഹറി​െൻറ ‘ഇഷ്ക്’, പ്രിയനന്ദന​െൻറ ‘സൈലെൻസർ’, മധു സി. നാരായണ​െൻറ ‘കുമ്പളങ്ങി നൈറ്റ്സ്’, സലിം അഹമ്മദി​െൻറ ‘ആൻഡ് ദി ഓസ്കർ ഗോസ് ടു’, ശ്യാമപ്രസാദി​െൻറ ‘ഒരു ഞായറാഴ്ച’, ജയരാജി​െൻറ ‘രൗദ്രം’ എന്നീ മലയാള ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്.

Tags:    
News Summary - iffk 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.