തിരുവനന്തപുരം: വെള്ളിത്തിരയിലെ ദൃശ്യപ്രതിരോധങ്ങൾക്കും ലോകസിനിമയിലെ പൊള്ളും കാഴ്ചകൾക്കും ആതിഥ്യമരുളി 24ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. അതിരുകളില്ലാത്ത ആരവങ്ങളെയും സമൃദ്ധമായ സദസ്സിനെയും സാക്ഷിയാക്കി നിശാഗാന്ധി ഒാഡിേറ്റാറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. സിനിമക്ക് കേവലം ആസ്വാദനമൂല്യവും വിനോദമൂല്യവും മാത്രം കൽപിക്കുകയും രാഷ്ട്രീയദർശനങ്ങൾ അവഗണിക്കുകയും ചെയ്യുന്ന വൻകിട മേളകളെ അപേക്ഷിച്ച് കൃത്യമായ രാഷ്ട്രീയ പ്രഖ്യാപനമാണെന്നതാണ് െഎ.എഫ്.എഫ്.കെയെ വ്യത്യസ്തമാക്കുന്നെതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളികളുടെ സിനിമാസ്വാദനത്തെ അടിമുടി മാറ്റിമറിക്കുന്നതിൽ കാൽനൂറ്റാണ്ടിലേക്കടുക്കുന്ന ചലച്ചിത്രോത്സവത്തിന് നിർണായകസ്വാധീനമുണ്ട്.
ആസ്വാദക നിലവാരം ഉയർത്തിയതിനൊപ്പം കച്ചവടമൂല്യങ്ങളോട് രാജിയാകാതെ സിനിമയെടുക്കാൻ ചലച്ചിത്രമേള കേരളത്തിലെ സിനിമാപ്രവർത്തകർക്ക് ആത്മവിശ്വാസമേകി. സഹജീവികൾ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിയുകയും അവരോട് െഎക്യപ്പെടുകയും ഏകാധിപത്യ ഫാഷിസ്റ്റ് പ്രവണതകളെ ചെറുക്കുകയും ചെയ്യുന്നു എന്ന നിലയിൽ സാംസ്കാരികപരിപാടി കൂടിയാണ് ചലച്ചിത്രോത്സവം. സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയത്തിന് ആധിപത്യമുണ്ടായാൽ ഇത്തരം സാംസ്കാരിക പ്രബുദ്ധതക്ക് കോട്ടം തട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും കാലത്ത് പ്രതീക്ഷകളുടെ പുതുനാമ്പുകളാണ് ഇത്തരം ചലച്ചിത്രമേളകളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജാതിക്കോട്ടകളെ വെല്ലുവിളിക്കുന്ന ഇത്തരം സിനിമാസംസ്കാരങ്ങൾ ദ്രവിച്ച മാമൂലുകൾ മടിയിൽ പേറുന്നവർക്കെതിരെയുള്ള പ്രതിരോധം കൂടിയാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, നടി ഡോ. ശാരദ, മേയർ കെ. ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സംവിധായകൻ ഖൈറി ബഷാറ, ഷാജി എൻ.കരുൺ, എം. വിജയകുമാർ, ബീന പോൾ, മഹേഷ് പഞ്ചു, പാളയം രാജൻ എന്നിവർ സംബന്ധിച്ചു. ടർക്കിഷ് സിനിമയായ ‘പാസ്ഡ് ബൈ സെന്‍സര്‍’ ആയിരുന്നു ഉദ്ഘാടനചിത്രം.
നല്ല സിനിമയാകണം ലഹരി -മുഖ്യമന്ത്രി
തിരുവനന്തപുരം: നല്ല സിനിമയാകണം െചറുപ്പക്കാരായ സിനിമാപ്രവർത്തകരുടെ ലഹരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽനിന്ന് മികവ് പുലർത്തുന്ന നിരവധി സിനിമകൾ അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിക്കാറുണ്ട്. മികവിനൊപ്പം അർപ്പണബോധവും അഭിമാനബോധവും കൈമുതലാക്കി ചെറുപ്പക്കാർ കഠിനാധ്വാനം ചെയ്താൽ മികച്ച സിനിമകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.