???? ?????????? ??????? ???? ???????????? ?????? ?????? ????????? ????????? ???????? ??????????

ഹർത്താലിലും മങ്ങാതെ മേള, ഉച്ചഭക്ഷണം ജയിലിൽ നിന്ന്​

തിരുവനന്തപുരം: അപ്രതീക്ഷിതമായ ഹർത്താലിലും തെല്ലും ഉലഞ്ഞില്ല അന്താരാഷ്​്​ട്ര ചലച്ചിത്രോത്സവം. പൊതു വാഹനങ ്ങൾ നിരത്തിലിറങ്ങാതിരുന്നിട്ടും തിയറ്ററുകൾ നിറയെ പ്രേഷകർ. ഭക്ഷണത്തിനും ബുദ്ധിമു​േട്ടണ്ടിവന്നില്ല. തിരക്കൊഴിഞ്ഞ നഗരത്തിൽ തലങ്ങും വിലങ്ങും ഡെലിഗേറ്റുകൾ മാത്രം.

ബി.ജെ.പി തിരുവനന്തപുരം ജില്ലയിൽ പ്രഖ്യാപിച്ച അപ്രതീക്ഷിത ഹർത്താൽ ചലച്ചിത്ര മേളയെ ബാധിക്കുമെന്ന്​ ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഒഴിവുദിനം പോലെ വീണുകിട്ടിയ ഹർത്താൽ മേള ആഘോഷമാക്കി. ജയിലിൽ നിന്ന്​ ചപ്പാത്തിയുംചിക്കൻ കറിയും ഉച്ചനേരത്ത്​ തിയറ്ററുകൾക്ക്​ മുന്നിൽ എത്തിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനു പുറമെ ഡി.വൈ.എഫ്​.​െഎ പ്രവർത്തകരും സൗജന്യ ഭക്ഷണവുമായി എത്തിയത്​ ആശ്വാസമായി.

30 രൂപയ്​ക്ക്​ ചപ്പാത്തിയും ചിക്കൻ കറിയും 25 രൂപക്ക്​ ചപ്പാത്തിയും വെജി​റ്റബിൾ കറിയും ജയിലിൽ നിന്നാണ്​ കൊണ്ടുവന്നത്​. കൈരളി, ശ്രീ, നിള തിയറ്റുകളിലാണ്​ ഡി.വൈ.എഫ്​.​െഎക്കാരുടെ വക സൗജന്യ ഉച്ചഭക്ഷണമൊരുക്കിയത്​. ആയുർവേദ കോളജ്​, ദേശാഭിമാനി തുടങ്ങിയ സ്​ഥലങ്ങളിലെ കാൻറീനുകളും ഡെലിഗേറ്റുകൾക്ക്​ ആശ്വാസമായി.

Tags:    
News Summary - iffk 2018-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.