???? ?????????? ????????????????? ???????? ??????? ????? ????????????? ??????????? ???????? ?????????????? ???????????? ??????? ??????????????? ??????? ???? ???? ?????? ???????????? ???????? ???????????????. ????????? ???????? ??????????? ?????, ???????????? ?.??. ??????, ????????? ????????????, ???????? ?????????? ????? ????? ????????? ?????

െഎ.എഫ്​.എഫ്.​കെ: സുവർണ ചകോരം ക്ലാഷിന്​; വിധു വിൻസെ​ൻറി​ന്​​ രജത ചകോരം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ചചിത്രത്തിനുള്ള സുവര്‍ണചകോരം ഈജിപ്ഷ്യന്‍ ചിത്രമായ ‘ക്ളാഷ്’ നേടി. നവാഗത സംവിധായികക്കുള്ള രജതചകോരം വിധു വിന്‍സെന്‍റിനാണ്. മേളയുടെ ചരിത്രത്തിലാദ്യമായാണ് മലയാളിസംവിധായിക ഈ പുരസ്കാരം നേടുന്നത്. മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം വിധു സംവിധാനം ചെയ്ത ‘മാന്‍ഹോളി’നാണ്.

മികച്ച നവാഗതസംവിധായികക്കുള്ള രജതചകോരം വിധു വിന്‍സെന്‍റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുന്നു.
 

പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രവും മഹ്മൂദ് ദിയാബ് സംവിധാനം ചെയ്ത ‘ക്ളാഷ്’ ആണ്. മികച്ച സംവിധായകനുള്ള രജതചകോരം തുര്‍ക്കിയില്‍ നിന്നുള്ള യസീം ഉസ്ത്യോഗോവിന് (ക്ളയര്‍ ഒബ്സ്കര്‍) ലഭിച്ചു. നാറ്റ്പാക്കിന്‍െറ മികച്ച ഏഷ്യന്‍ ചിത്രം തുര്‍ക്കി സംവിധായകന്‍ മുസ്തഫ കാരയുടെ ‘കോള്‍ഡ് ഓഫ് കലന്ദറും’ മികച്ച മലയാളചിത്രം രാജീവ് രവിയുടെ ‘കമ്മട്ടിപ്പാട’വുമാണ്. മികച്ച അന്താരാഷ്ട്രചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് മെക്സിക്കോയില്‍ നിന്നുള്ള ജാക്ക് സാഗയുടെ ‘വെയര്‍ഹൗസ്ഡ്’ സ്വന്തമാക്കി. പവോലോ ബാല്ലസ്റ്റേഴ്സ് (ഡൈ ബ്യൂട്ടിഫുള്‍), ഇസും ഒസുന്‍ (ക്ളയര്‍ ഒബ്സ്കര്‍) എന്നിവര്‍ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി.

മികച്ച മലയാളചിത്രം രാജീവ് രവിയുടെ ‘കമ്മട്ടിപ്പാട’ത്തിനുള്ള അവാർഡ് ഗീതു മോഹൻദാസ് സ്വീകരിക്കുന്നു
 

മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോളാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ച മേള കേരളത്തെ ലോകവുമായി ബന്ധിപ്പിച്ചെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യബന്ധങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത മേളയാണിതെന്ന് അധ്യക്ഷത വഹിച്ച സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കും തിയറ്ററിനുമുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് ദ്രാവിഡ ദൃശ്യതാളം അരങ്ങേറി. സമാപനത്തോടനുബന്ധിച്ച് സുവര്‍ണചകോരം നേടിയ ‘ക്ളാഷ്’ പ്രദര്‍ശിപ്പിച്ചു.

Tags:    
News Summary - iffk 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.