???????????????? 21???? ?????????? ?????????? ???????????? ??????? ??????? ???????? ??????????. ??????? ?.??. ??????, ????? ?????????? ??????????? ??.??. ???, ????????? ???????? ?????????????????? ?????????, ?????? ??.??. ?????????, ???????? ?????????? ????? ?????, ????? ??????? ?????????, ???? ?????????, ??? ?????? ??.??, ??????? ?????? ???? ????????? ?????

വേര്‍പിരിയലിന്‍െറ കദനവുമായി ചലച്ചിത്രമേളക്ക് തുടക്കം

തിരുവനന്തപുരം: സൗഹൃദക്കൂട്ടിന്‍െറ വേദിയായ ചലച്ചിത്രമേളയില്‍ പലായനത്തിന്‍െറയും വേര്‍പിരിയലിന്‍െയും കദനങ്ങളുമായി 21ാമത് ചലച്ചിത്രമേളക്ക് പ്രൗഢഗംഭീര തുടക്കം. നിശാഗന്ധിയിലെ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രമേളക്ക് ഒൗദ്യോഗികമായി തുടക്കം കുറിച്ചു. സാംസ്കാരികമായി കണ്ണുതുറപ്പിക്കുന്ന സിനിമകള്‍ ലോകരാജ്യങ്ങളിലേക്കുള്ള വാതായനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിച്ച 12 ചിത്രങ്ങളും ലോകസിനിമ വിഭാഗത്തിലേതായിരുന്നു. പ്രതിദിനം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന ആഗോള രാഷ്ട്രീയത്തിനൊപ്പം ലോകസമൂഹത്തെയുംപറ്റിയുള്ള ആഴമുള്ള അടയാളപ്പെടുത്തലുകളും ചില ഫ്രെയിമുകളിലുണ്ട്. ക്യൂബ, മെക്സികോ, ഇറ്റലി, സൗത്ത് കൊറിയ, ജര്‍മനി, കാനഡ, ഇറാന്‍, അഫ്ഗാനിസ്താന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. വിവിധ ദേശങ്ങളുടെ രാഷ്ട്രീയത്തിനൊപ്പം പലായനത്തിന്‍െറയും അതിജീവനത്തിന്‍െറയും പോരാട്ടത്തിന്‍െറയും ചെറുത്തുനില്‍പിന്‍െറയും സൗഹൃദത്തിന്‍െറയും കഥകള്‍ പറഞ്ഞ ചിത്രങ്ങള്‍ നിറഞ്ഞ സദസ്സുകളിലാണ് മുഴുവന്‍ തിയറ്ററിലും പ്രദര്‍ശിപ്പിച്ചത്.

കലഹവും യുദ്ധവുമൊക്കെ അരക്ഷിതമാക്കിയ അഫ്ഗാനിസ്താനെ അടയാളപ്പെടുത്തുകയാണ് ഉദ്ഘാടനചിത്രമായ ‘പാര്‍ട്ടിങ്’. വളരെ ചെറുപ്പത്തില്‍തന്നെ പലായനം ചെയ്യേണ്ടി വന്ന, മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും അതിന്‍െറ മുറിവുകളും നോവുകളും പേറുന്ന നവീദ് മഹ്മൂദിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തുര്‍ക്കി കടല്‍ത്തീരത്ത് ചുമന്ന കുപ്പായവും നീല ട്രൗസറുമിട്ട്  മുഖം പൂഴ്ത്തിക്കിടന്ന ഐലന്‍ കുര്‍ദിയെന്ന ബാലന്‍ പലായനത്തിന്‍െറ ഇരകളുടെ മുഖച്ചിത്രമാകുമ്പോള്‍ അവരോടൊപ്പം ഐക്യപ്പെടുകയായിരുന്നു നിശാഗന്ധിയിലെ തിങ്ങിനിറഞ്ഞ സദസ്സ്. അഫ്ഗാനിലും ഇറാനിലുമായി താമസിക്കുന്ന ഭാര്യയും ഭര്‍ത്താവും ഒന്നിക്കാനുള്ള ശ്രമമാണ് ചിത്രം പറയുന്നത്.

ദിവസങ്ങള്‍ക്കുമുമ്പ് ലോകത്തെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ ഫിദല്‍ കാസ്ട്രോയുടെ നാടിന്‍െറ മറുവശത്തെ അടയാളപ്പെടുത്തുകയാണ് കാര്‍ലോസ് ലെച്ചൂഗ സംവിധാനം ചെയ്ത സാന്‍ഡ്ര ആന്‍ഡ് ആന്‍ഡ്രസ് എന്ന ചിത്രം. മെക്സിക്കോയിലെ ഒരു അമ്മയുടെയും മകളുടെയും ജീവിതമാണ് ‘ദ അറൈവല്‍ ഓഫ് കൊറാണ്ടോ സിയോറാ’ പറയുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള ‘അലോയിസാ’ണ് പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രങ്ങളിലൊന്ന്. 

ഏകാന്തജീവിതം പിന്തുടരുന്ന ഡിറ്റക്ടീവിന്‍െറ വിലപ്പെട്ട രേഖകള്‍ കവരുന്ന സ്ത്രീയുമായി പിന്നീട് നടത്തുന്ന സംഭാഷണങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. 17കാരായ രണ്ട് കൗമാരക്കാരുടെ കഥ പറയുകയാണ് ‘ബീയിങ്ങ്-17’. ബെല്‍ജിയം ചിത്രമായ ‘എയ്ഞ്ചല്‍’ സൗത്ത് കൊറിയയില്‍നിന്നുള്ള ‘എ ബ്ളൂ മൗത്ത്ഡ് ഫെയ്സ്’, ‘ജര്‍മന്‍ മോറിസ് ഫ്രം അമേരിക്ക’ തുടങ്ങിയ ചിത്രങ്ങളും മികച്ചതായിരുന്നു.മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായിരുന്നു. സമഗ്ര സംഭാവനക്കുള്ള അഞ്ചുലക്ഷം രൂപയുടെ പുരസ്കാരം ചെക്-സ്ലോവാക്യന്‍ സംവിധായകന്‍ ജെറി മെന്‍സിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. മന്ത്രി തോമസ് ഐസക്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍മാന്‍ ബീനാപോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - IFFK 2016: Kerala's Film fiest begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.