Posted On
date_range Updated On
date_range രാജ്യാന്തര ഫിലിം മേള: ഫെസ്റ്റിവല്‍ കോംപ്ളക്സ് നിര്‍മാണം ഉടന്‍ –കമല്‍
കൊച്ചി: രാജ്യാന്തര ഫിലിം മേളയുടെ വേദിയാവുന്ന ഫെസ്റ്റിവല്‍ കോംപ്ളക്സിന്‍െറ നിര്‍മാണം സര്‍ക്കാര്‍ സ്ഥലം കണ്ടത്തെിക്കഴിഞ്ഞാല്‍ ഉടന്‍ തുടങ്ങുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍ അറിയിച്ചു. കഴക്കൂട്ടം കിന്‍ഫ്രയില്‍ ഫിലിം ആര്‍ക്കൈവ്സും സ്ഥാപിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ കീഴിലാവും കോംപ്ളക്സ് വരുക. ബജറ്റില്‍ ഇതിന് 50 കോടി നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ആര്‍ക്കൈവ്സിന്‍െറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി നീക്കിവെച്ചിരുന്നു. കഴക്കൂട്ടത്ത് സ്ഥലവും അനുവദിച്ചു. വ്യവസായത്തിനപ്പുറത്ത് പുതിയ ചലച്ചിത്ര സംസ്കാരം ഉണ്ടാകണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.