സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചാല്‍  ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ പ്രദര്‍ശിപ്പിക്കും -കമല്‍

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡിന്‍െറ അനുമതി ലഭിച്ചാല്‍ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. രണ്ടുതവണ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.  ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡിനും’ ജയന്‍ ചെറിയാന്‍െറ ‘കാ-ബോഡിസ്കേപ്പിനും’ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയില്ല. തുടര്‍ന്ന്, ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ‘കാ-ബോഡിസ്കേപ്' പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.  ഓരോ പ്രദര്‍ശനത്തിനുശേഷവും ദേശീയഗാനം കേള്‍പ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തിയറ്റര്‍ ഉടമകളാണെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Tags:    
News Summary - if the censor board is allow the filim god of messenger will screen on iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.