അനിൽ രാധാകൃഷ്​ണ മേനോൻ നായകനാക്കിയാലും അഭിനയിക്കില്ല -ബിനീഷ്​ ബാസ്​റ്റിൻ

കോഴിക്കോട്​: സംവിധായകൻ അനിൽ രാധാകൃഷ്​ണ മോനോൻ തന്നെ നായകനാക്കിയാലും അദ്ദേഹത്തി​​െൻറ ചിത്രത്തിൽ അഭിനയിക ്കില്ലെന്ന്​​ നടൻ ബിനീഷ്​ ബാസ്​റ്റിൻ. അ​ഞ്ചോളം​ സിനിമകൾ സംവിധാനം ചെയ്​ത അദ്ദേഹം എന്തുകൊണ്ട്​ തനിക്ക്​ കഥാപ ാത്രം തന്നില്ലെന്നും ഇപ്പോൾ ഈ പ്രശ്​നം വന്നതിന്​ ശേഷമാണോ തനിക്ക്​ വേഷം തരുന്നതെന്നും​ ബിനീഷ്​ ചോദിച്ചു. ‘മീഡിയ വൺ’ ചാനലിലെ വ്യൂ പോയൻറിലാണ്​ ബിനീഷ് ബാസ്​റ്റിൽ​ നിലപാട്​ വ്യക്തമാക്കിയത്​.

ഒരു രാ​ത്രി മു​ഴ​ുവനും ലോകത്താകമാനമുള്ള ജനങ്ങൾ ഇൗ ഒരു കാര്യത്തിൽ തനിക്കൊപ്പം നിന്നതാണ്​. ഇക്കാര്യത്തിൽ ജനങ്ങളോട്​ പ്രതിബദ്ധതയുണ്ട്​. താൻ ആ ചിത്രത്തിൽ അഭിനയിച്ചാൽ അത്​ ജനങ്ങളോട്​ ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്നും ബിനീഷ് ബാസ്​റ്റിൻ വ്യക്തമാക്കി.

തന്നോട്​ മാപ്പ്​ ചോദിക്കേണ്ട ആളല്ല അനിൽ രാധാകൃഷ്​ണ മോനോൻ. ത​​െൻറ മനസ്സിൽ ഇപ്പോഴും അദ്ദേഹത്തിന്​ വലിയ സ്ഥാനമാണുള്ളത്​. അദ്ദേഹത്തെ ഏത്​ വേദിയിൽ കണ്ടാലും താൻ എഴുന്നേറ്റ്​ നിൽക്കും. അദ്ദേഹത്തോട്​ ബഹുമാനമുണ്ട്​. തന്നെ ദ്രോഹിച്ചിട്ടുള്ള ആളൊന്നുമല്ല അനിൽ രാധാകൃഷ്​ണ മോനോനെന്നും ബിനീഷ്​ ബാസ്​റ്റിൻ പറഞ്ഞു.

Tags:    
News Summary - i will not act in anil radhakrishna menon's movie said Bineesh bastin -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.