Posted On
date_range Updated On
date_range എെൻറ സിനിമ അൾജീരിയയിലെ ‘എസ് ദുർഗ’–റയ്ഹാന
തിരുവനന്തപുരം: ‘എെൻറ സിനിമ ‘െഎ സ്റ്റിൽ ഹൈഡ് ടു സ്മോക്കി’നെ അൾജീരിയയിലെ ‘എസ് ദുർഗ’ എന്നുതന്നെ വിശേഷിപ്പിക്കാം. അവിടെയെന്നല്ല, ടുണീഷ്യ ഒഴികെയുള്ള എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളിലും സിനിമ നിരോധിച്ചിരിക്കുകയാണ്. അവിടങ്ങളിൽ ഒരു മേളയിൽപോലും പ്രദർശിപ്പിക്കാനായിട്ടില്ല. സിനിമ ഇസ്ലാമിക വിരുദ്ധമാണെന്ന തെറ്റിദ്ധാരണമൂലമാണത്. എേൻറത് ഫാഷിസ്റ്റ് വിരുദ്ധ സിനിമയാണ്. സ്ത്രീ സമത്വത്തിന് വേണ്ടിയാണ് അത് നിലകൊള്ളുന്നത്’ -തെൻറ രാജ്യത്ത് ഭരണകൂടം ആവിഷ്കാരസ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിനെ ഇന്ത്യൻ സാഹചര്യവുമായി താരതമ്യപ്പെടുത്തുകയാണ് അൾജീരിയൻ സംവിധായികയും നാടകപ്രവർത്തകയുമായ റയ്ഹാന ഒബർമെയർ.
‘ഹിന്ദുത്വത്തെ വിമർശിക്കുന്നതിനെ അടിച്ചമർത്തുന്നത് ഹിന്ദു ഫാഷിസമാണെങ്കിൽ എെൻറ രാജ്യത്തും ഫാഷിസമുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചതിെൻറ പേരിൽ 17 വർഷം മുമ്പ് ഫ്രാൻസിൽ അഭയം തേടേണ്ടിവന്നയാളാണ് ഞാൻ. സ്ത്രീ-പുരുഷ സമത്വം നടപ്പിൽ വരുത്താനാണ് ഞാൻ പ്രവർത്തിച്ചത്. ആ ലക്ഷ്യത്തിന് വേണ്ടിയുള്ള സിനിമ-നാടക ഇടപെടലുകൾമൂലം തീവ്ര ഇസ്ലാമിസ്റ്റുകൾ വധഭീഷണി മുഴക്കിയപ്പോഴാണ് എനിക്ക് നാടുവിടേണ്ടിവന്നത് -റയ്ഹാന ‘മാധ്യമ’ത്തോട് പറഞ്ഞു.
‘ഇസ്ലാമിനെയല്ല എെൻറ സിനിമ വിമർശിക്കുന്നത്; സ്ത്രീകളോടുള്ള പുരുഷ സമീപനത്തെയാണ്. എനിക്ക് അറിയാവുന്ന പശ്ചാത്തലവും അനുഭവങ്ങളും ചിത്രീകരിച്ചതുകൊണ്ടാണ് സിനിമ ഇസ്ലാം കേന്ദ്രീകൃതമായത്. വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വിവരിക്കുകയാണ് സിനിമ’- അവർ പറഞ്ഞു. അൾജീരിയയിലെ സിനിമ-നാടക പ്രവർത്തകയായ റയ്ഹാന 2000ലാണ് ഫ്രാൻസിലേക്ക് കുടിയേറുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.