തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന ഒബെയ്മെറുടെ ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്കി’ന് ലഭിച്ചു. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ സ്ത്രീ ശരീരങ്ങള്‍ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന് തീവ്രതയോടെ ആവിഷ്കരിച്ചതായിരുന്നു ചിത്രം. ലോകമെമ്പാടുമുള്ള സ്ത്രീ ജീവിതങ്ങള്‍ക്ക് അംഗീകാരം സമര്‍പ്പിക്കുന്നുവെന്ന് പുരസ്കാരം ഏറ്റുവാങ്ങി സംവിധായിക റെയ്ഹാന പറഞ്ഞു.
മേളയുടെ ആർട്ടിസ്റ്റ് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ ബീനാപോളാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ധനമന്ത്രി തോമസ് ഐസക് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷത്തിനുള്ളിൽ നൂറോളം തിയറ്ററുകൾ നിർമിക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഏപ്രിലോടുകൂടി ഫെസ്റ്റിവൽ കോംപ്ലക്സിനുള്ള പണി ആരംഭിക്കുമെന്ന് അധ്യക്ഷത വഹിച്ച സാംസ്കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ 10 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്.
25ാമത്തെ ഐ.എഫ്.എഫ്.കെ ഫെസ്റ്റിവൽ കോംപ്ലക്സിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്കാരം മന്ത്രി എ.കെ. ബാലൻ സമ്മാനിച്ചു. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ജൂറി ചെയർമാൻ മാർക്കോ മുള്ളവർ എന്നിവർ സംബന്ധിച്ചു. സാംസ്കാരിക സെക്രട്ടറി റാണി ജോർജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു. സുവർണചകോരം നേടിയ ‘വാജിബ്’ നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.