പഴയ രമണനല്ല, ഇത് വേറെ ലെവൽ; ഹരിശ്രീ അശോകനെ കണ്ട് അമ്പരന്ന് ആരാധകർ

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം മാധവ്​ രാംദാസ്​ സംവിധാനം ചെയ്യുന്ന ‘ഇളയരാജ’യുടെ പോസ് റ്ററുകളാണിപ്പോൾ സമൂഹ മാധ്യമത്തിൽ ട്രെൻഡിങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററിൽ ഹരിശ്രീ അശോകനെ ക ണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

തൃശൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ ചെസ് കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥയാണ് ചിത്രം പറയുന്നത്.

വൃദ്ധനായി ഗംഭീര ഗെറ്റപ്പിലാണ് ഹരിശ്രീ അശോകൻ ചിത്രത്തിലുള്ളത്. ഗിന്നസ്​ പക്രുവാണ്​ നായകനാകുന്നത്​. ദീപ് ടി. ജോര്‍ജ്ജാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സജിത് കൃഷ്ണ, ജയരാജ് ടി. കൃഷ്ണന്‍ എന്നിവരാണ് നിര്‍മ്മാണം. അരുൺ, ദീപക്, ഗോകുൽ സുരേഷ് തുടങ്ങി വൻ താരനിരയും പുതുമുഖങ്ങളും അണിനിരക്കുന്നു.

Tags:    
News Summary - Harisree Ashokan in Ilayaraja Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.