വൈറസിൽ പിണറായിയെ പരാമർശിക്കാത്തത് ചരിത്ര നിഷേധം -ഹരീഷ് പേരടി

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിക്കാത്തത് ചരിത്ര നിഷേധമാണെന്ന് നടൻ ഹരീഷ് പേരടി. ഇത് വരും തലമുറയോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന ്‍റെ പൂർണരൂപം:

ഏല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല. ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നിപയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്. വരും തലമുറയോട് ചെയ്യുന്ന അനീതിയാണ്.

പ്രത്യേകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്രതാളായി നില നിൽക്കുന്നതുകൊണ്ടും ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടും തന്നെ പറയട്ടെ, ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നിപ കാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ല. മഹാരാജാസിലെ എസ്.എഫ്.ഐക്കാരനായ നിങ്ങൾക്ക് പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ചരിത്രത്തിന്‍റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക.

Full View
Tags:    
News Summary - Hareesh Peradi on Virus Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.