Posted On
date_range Updated On
date_range ഗൂഢാലോചനയുടെ മോക്ക് ടീസർ
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ഗൂഢാലോചന'യുടെ മോക്ക് ടീസർ പുറത്തിറങ്ങി. മായാബസാര്‍, ജമ്‌നാപ്യാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തോമസ് സെബാസ്റ്റ്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹരീഷ് കണാരന്‍, അലന്‍സിയര്‍, നിരഞ്ജന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസ് അതിഥി താരമായെത്തുന്നുണ്ട്.
ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.