Posted On
date_range Updated On
date_range 'ഗ്രേറ്റ് ഫാദർ' വൻ വിജയമാക്കിയതിന് നന്ദി -മമ്മൂട്ടി
ഗ്രേറ്റ് ഫാദർ എന്ന പുതിയ ചിത്രം സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി. ചിത്രം വലിയ വിജയമാക്കിയതിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും ആദ്യ ദിന കളക്ഷൻ റെക്കോഡ് തന്നെ ചിത്രം തിരുത്തിക്കുറിച്ചുവെന്നും മമ്മൂട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
നവാഗത സംവിധായന്റെ ആറ് കോടി നിർമാണ ചെലവുള്ള ചിത്രം 20 കോടിയും കടന്ന് മുന്നേറുകയാണ്. ഇത് മലയാള പ്രേക്ഷകരുടെ ശക്തിയാണ്. മലയാള സിനിമാ വ്യവസായം ഇനിയും ഉയരങ്ങളിലേക്ക് വളരുമെന്നും ഇനിയും നല്ല ചിത്രങ്ങൾ മലയാളത്തിൽത്സ ഉണ്ടാകുമെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.