Posted On
date_range Updated On
date_range 'ദ ഗ്രേറ്റ് ഫാദർ' പുതിയ പോസ്റ്റർ
മമ്മൂട്ടി ചിത്രം 'ദ ഗ്രേറ്റ് ഫാദറി'ന്റെ രണ്ടാം പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. സിനിമയിൽ തമിഴ് നടൻ ആര്യയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആര്യയുടെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയത്. നേരത്തെ മമ്മൂട്ടി പുറം തിരിഞ്ഞു നിൽക്കുന്ന പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.
ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജാണ് ചിത്രം നിർമിക്കുന്നത്. ആന്‍ഡ്രൂസ് ഈപ്പന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആര്യ അവതരിപ്പിക്കുന്നത്. ആര്യ, ഷാം , മാളവിക, ഐ എം വിജയൻ, മണികണ്ഠൻ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.