Posted On
date_range Updated On
date_range ആരാധകർക്ക് 'കട്ട വെയ്റ്റിങ്' ; ദ ഗ്രേറ്റ് ഫാദറി'ന്‍റെ ആദ്യ ടീസർ
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം 'ദ ഗ്രേറ്റ് ഫാദറി'ന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. സ്റ്റൈലൻ ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കട്ടവെയിറ്റിങ് എന്നാണ് ടീസർ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് നടൻ ദുൽഖർ സൽമാൻ കുറിച്ചത്. ടീസർ ഉടൻ വൈറലായി.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്. സ്റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും മമ്മൂട്ടി. സ്‌നേഹയാണ് നായിക. ബേബി അനിഖ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.