Posted On
date_range Updated On
date_range ഗോപി സുന്ദർ ഇനി നായകൻ; പോസ്റ്റർ ലോഞ്ച് ചെയ്ത് ദുൽഖർ
മലയാളത്തിലെ മുൻനിര സംഗീത സംവിധായകൻ ഗോപി സുന്ദർ നായകനാകുന്നു. ഹരികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ടോൾ ഗേറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. യുവ സൂപ്പർതാരം ദുൽഖർ സൽമാനാണ് ടോൾ ഗേറ്റിെൻറ പോസ്റ്റർ പങ്കുവെച്ച് സസ്പെൻസ് പുറത്തുവിട്ടത്.
ദുൽഖറിനെ ഗായകനാക്കി മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഗോപി സുന്ദറായിരുന്നു. അതിനുള്ള ഡിക്യൂവിെൻറ പൃത്യുപകാരമെന്നോണമാണ് ഗോപി സുന്ദറിെൻറ ആദ്യ ചിത്രം ദുൽഖർ ലോഞ്ച് ചെയ്തത്.
എയ്യ പ്രൊഡക്ഷൻസിെൻറ ബാനറിൽ നാസർ മട്ടാഞ്ചേരി, ഹസീന സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നതും ഗോപി സുന്ദറാണ്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.