Posted On
date_range Updated On
date_range ദിലീപ് ക്രിമിനലെന്ന് ഗൂഗ്ൾ
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ ക്രിമിനലായി വിശേഷിപ്പിച്ച് ഗൂഗ്ൾ. ഗൂഗളിൽ ദിലീപ് എന്ന് സെർച്ച് ചെയ്യുേമ്പാൾ ആദ്യം ലഭിക്കുന്ന റിസൽട്ടുകളിലൊന്നിലാണ് ദിലീപ് മലയാളം സിനിമയിലെ ക്രിമിനലാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
ദിലീപിെൻറ ഒൗദ്യോഗിക വെബ്സൈറ്റായ ദിലീപ് ഒാൺലൈനിലാണ് മലയാള ക്രിമിനലിെൻറ ഒൗദ്യോഗിക വെബ്സൈറ്റ് എന്ന വിശേഷണം നൽകിയിരിക്കുന്നത്. ഇത് വാർത്തയായതിന് പിന്നാലെ വെബ്സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ട്.
നേരത്തെ, ജനങ്ങൾക്കിടയിൽ ദിലീപിെൻറ പ്രതിഛായ തിരിച്ച് പിടിക്കുന്നതിനായി പി.ആർ എജൻസികൾ രംഗത്തെത്തിയിട്ടുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെ ഗൂഗ്ൾ ക്രിമിനലാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.