Posted On
date_range Updated On
date_range നായകൻ നാനോ: വേറിട്ട ഫസ്റ്റ് ലുക്കുമായി ഗൗതമന്റെ രഥം
നീരജ് മാധവിനൊപ്പം നാനോ കാറും നായകനായെത്തുന്ന ചിത്രമാണ് ഗൗതമന്റെ രഥം. നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കിച്ചാപ്പൂസ് എന്റർറ്റൈന്മെന്റ്സിന്റെ ബാനറിൽ ഐ.സി.എൽ ഫിൻകോർപ് സി എം.ഡി കെ.ജി.അനിൽകുമാർ ആണ് നിർമിച്ചിരിക്കുന്നത്.
നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക.
വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. സംഗീതം നവാഗതനായ അങ്കിത് മേനോൻ. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.