ഫുക്രിയുടെ ട്രൈലർ

ജയസൂര്യയും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം 'ഫുക്രി'യുടെ ടീസർ പുറത്തിറങ്ങി.  പ്രയാഗ മാര്‍ട്ടിനും അനുസിത്താരയുമാണ് നായികമാര്‍. ലാല്‍, സിദ്ദീഖ്, ഭഗത് മാനുവല്‍, ജോജു, ജനാര്‍ദ്ദനന്‍, നിയാസ് ബക്കര്‍, നിര്‍മ്മല്‍ പാലാഴി, ജോണ്‍ കൈപ്പിള്ളില്‍, കെ.പി.എ.സി. ലളിത, തെസ്നിഖാന്‍, സീമാ ജി. നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഭാസ്‌കര്‍ ദ റാസ്‌കലിന് ശേഷം സിദ്ദീഖ് തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. എസ്-ടാക്കീസും വൈശാഖ രാജനും ചേര്‍ന്നാണ് ഫുക്രി നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിജയ് ഉലകനാഥ്. ഡിസംബർ 23ന് ചിത്രം തിയറ്ററുകളിലെത്തും

 

 

Tags:    
News Summary - Fukri Offical Trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.