പ്രണവ് ചിത്രം `ആദി`യുടെ ഫസ്റ്റ്ലുക് എത്തി

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജിത്തു ജോസഫ് ചിത്രമായ 'ആദി'യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണവ് നായകനാകുന്ന അരങ്ങേറ്റ ചിത്രമാണ് ആദി. 

അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.  

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മനോഹരമാക്കാൻ പ്രണവ് നേരത്തേ പാർക്കൗർ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാർക്കൗർ. ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാൽ കഥപാത്രത്തിന്‍റെ ബാല്യകാലം അവതരിപ്പിച്ചാണ് പ്രണവ് അഭിനയത്തിൽ തുടക്കം കുറിച്ചത്. 2002ൽ പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിരുന്നു. 

ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാസം, ലൈഫ് ഒഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രണവ്  പ്രവർത്തിച്ചിട്ടുണ്ട്.
 

Full View
Tags:    
News Summary - First Look Poster Out Pranav Mohanlal Film Aadi-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.