Posted On
date_range Updated On
date_range ‘കൂടെ’യിലെ നസ്രിയയുടെ ഫസ്റ്റ്ലുക്
പൃഥ്വിരാജ്, നസ്രിയ, പാർവതി എന്നിവർ ഒന്നിക്കുന്ന അഞ്ജലി മേനോൻ ചിത്രം കൂടെയുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നസ്രിയയുടെ കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിൽ പൃഥ്വിരാജ് നസ്രിയയുടെ സഹോദരനായാണ് വേഷമിടുന്നത്.
അതുൽ കുൽക്കർണി, സിദ്ധാർഥ് മേനോൻ, റോഷൻ മാത്യു എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ പിതാവായി സംവിധായകൻ രഞ്ജിത്താണ് എത്തുന്നത്.
എം ജയചന്ദ്രനും രഘു ദീക്ഷിത്തും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജുലൈയിലാണ് ചിത്രം തിയെറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.