പ്രണയ കഥയല്ലാത്ത ഇഷ്​കുമായി ഷെയിൻ നിഗം

തിയറ്ററുകളിൽ എതിരാളികളില്ലാതെ നിറഞ്ഞോടുന്ന കുമ്പളങ്ങി നൈറ്റ്​സിന്​ ശേഷം മറ്റൊരു ചിത്രവുമായി എത്തുകയാണ് ​ മലയാളികളുടെ പ്രിയ യുവതാരം ഷെയിൻ നിഗം. ഇഷ്​ക്​​ എന്ന പേരിലെത്തുന്ന ചിത്രത്തി​​​െൻറ ഫസ്റ്റ്​ലുക്​ പോസ്റ്റർ പുറത്തുവിട്ടു. പേരിൽ ഇഷ്​ക്​ ഉണ്ടെങ്കിലും ​ ‘ഒരു പ്രണയ കഥയല്ലെന്ന’ ടാഗ്​ ലൈനാണ്​ ചിത്രത്തിന്​ നൽകിയിരിക്കുന്നത്​. ഷാൻ റഹ്​മാനാണ്​ സംഗീതം.

അനുരാജ്​ മനോഹറാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. രതീവ്​ രവിയാണ്​ രചന നിർവഹിക്കുന്നത്​. ഇ4എൻറർടൈൻമ​​െൻറ്​സി​​​െൻറ ബാനറിൽ മുകേഷ്​ ആർ. മേത്ത, എ.വി.എ പ്രൊഡക്ഷൻസിലെ എ.വി അനൂപ്​ സി.വി സാരഥി എന്നിവർ ചേർന്നാണ്​ ചിത്രം നിർമ്മിക്കുന്നത്​. അൻസാർഷാ ഛായാഗ്രഹണം നിർവഹിക്കും. കിരൺ ദാസാണ്​ എഡിറ്റർ. വേനലവധിക്ക്​ ചിത്രം തിയറ്ററുകളിലെത്തും.

Full View
Tags:    
News Summary - First look of Ishq Movie out-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.