ഷാർജ: നല്ല ഗുരുക്കന്മാരെ കിട്ടുകയെന്നതാണ് ജീവിതത്തിലെ വിജയമെന്ന് സംവിധായകൻ ഹരിഹരൻ. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ ഹരിഹരന് ലെൻസ്‌വ്യൂ കലാസമിതി ഷാർജയിൽ ഒരുക്കിയ ആദരിക്കൽ ചടങ്ങിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 50 വർഷത്തിനിടയിൽ ചെയ്ത സിനിമകൾ ജനങ്ങൾ അംഗീകരിക്കുകയും വൻ വിജയങ്ങൾ നേടുകയും ചെയ്തപ്പോൾ അവ സമർപ്പിക്കുന്നത് ഗുരുക്കന്മാരുടെ മുന്നിലാണ്.
സിനിമാജീവിതത്തിൽ തിരിഞ്ഞുനോക്കുമ്പോൾ പണമുണ്ടാക്കിയെന്നോ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ടെന്നോ ചിന്തിക്കാറില്ല, പകരം മലയാള സിനിമയിലൂടെ നിരവധി കലാകാരന്മാർക്ക് അവസരം നൽകാൻ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ ചാരിതാർഥ്യമെന്ന് ഹരിഹരൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ.ജയകുമാർ ഹരിഹരനെ പൊന്നാട ചാർത്തി ആദരിച്ചു.
തെൻറ പിതാവിെൻറ ശിക്ഷണത്തിൽ മലയാള സിനിമയിൽ വിജയം നേടിയ വലിയ സംവിധായകനെ ആദരിക്കാൻ സാധിച്ചത് ജീവിതത്തിലെ അപൂർവ്വ ഭാഗ്യമായി കരുതുന്നതായി ജയകുമാർ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു സോമൻ, വി.നാരായണൻ നായർ, എസ്.മുഹമ്മദ് ജാബിർ, യൂസുഫ് സഖീർ, ലെൻസ് വ്യൂ ഡയറക്ടർ എ.വി.മധു എന്നിവർ ആശംസകളർപ്പിച്ചു. ഇ.ടി.പ്രകാശ് സ്വാഗതവും സുരേഷ് പി നായർ നന്ദിയും പറഞ്ഞു. ഡോ.അപർണ്ണ അവതാരകയായി. ഹരിഹരൻ ചിത്രങ്ങളിലെ ഗാനങ്ങളെ കോർത്തിണക്കി നൃത്ത, സംഗീത പരിപാടിയും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.