മമ്മൂട്ടിയോ മോഹൻലാലോ; ആരാകും ഫെഫ്കയുടെ ചിത്രത്തിലെ നായകൻ

കൊച്ചി: ഏറണാകുളം ടൗൺ ഹാളിൽ വെച്ച് ചേർന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍റെ ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് ഫെഫ്ക ഡയറ ക്ടേഴ്സ് യൂണിയൻ നിർമ്മിക്കുന്ന സിനിമയുടെ പ്രഖ്യാപനമുണ്ടായത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയ ാളത്തിലെ സൂപ്പർ താരമാണ് നായകനാകുന്നത്. രൺജി പണിക്കരുടെ തീപ്പൊരി സംഭാഷണങ്ങൾ സിനിമയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാ യിരിക്കും.

ഫെഫ്ക നേതാക്കളായ ബി. ഉണ്ണികൃഷ്ണന്‍റെയും സിബി മലയിലിന്‍റെയും സാന്നിധ്യത്തിൽ രൺജി പണിക്കരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ അധികാരമേറ്റെടുത്തു. സിനിമക്ക് പുറമെ സംഘടനയുടെ ധനശേഖരണാർഥം സിദ്ധിഖിന്‍റെ സംവിധാനത്തിൽ ചാനൽ പ്രോഗ്രാമും അമ്മയുമായി സഹകരിച്ച് സ്റ്റേജ് ഷോയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പെൻഷൻ പദ്ധതി, സൗജന്യ മെഡിക്കൽ ഇൻഷുറൻസ്, ചികിത്സാ സഹായം, കുടുംബങ്ങൾക്കുള്ള മരണാനന്തര സഹായം തുടങ്ങിയ ആവശ്യങ്ങൾക്ക് 60 ലക്ഷത്തിലേറെ രൂപയാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സംഘടന അംഗങ്ങൾക്കായി ചെലവിട്ടത്.


ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍റെ പുതിയ ഭാരവാഹികൾ

രൺജി പണിക്കർ (പ്രസിഡന്റ് )
ജി.എസ് വിജയൻ ( ജനറൽ സെക്രട്ടറി )
സലാം ബാപ്പു ( ട്രഷറർ )
ജീത്തു ജോസഫ് ( വൈസ് പ്രസിഡന്റ് )
ഒ.എസ് ഗിരീഷ് ( വൈസ് പ്രസിഡന്റ് )
സോഹൻ സീനുലാൽ ( ജോയിന്റ് സെക്രട്ടറി )
ബൈജുരാജ് ചേകവർ ( ജോയിന്റ് സെക്രട്ടറി )

സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, ഷാഫി, മാളു എസ്. ലാൽ, രഞ്ജിത്ത് ശങ്കർ, ജി. മാർത്താണ്ഡൻ, ജയസൂര്യ വൈ.എസ്, പി.കെ ജയകുമാർ , മുസ്‌തഫ, ലിയോ തദേവൂസ്, ഷാജി അസീസ്, അരുൺ ഗോപി, സിദ്ധാർഥ് ശിവ, ശ്രീകുമാർ അരൂക്കുറ്റി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

Tags:    
News Summary - FEFKA Movie Who Act, Mohanlal or Mammootty-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.