പാൽ കസ്​റ്റഡിയിൽ; ഫഹദി​െൻറ മിൽമ പരസ്യം സൂപ്പർഹിറ്റ്​-VIDEO

സിനിമയുടെ ട്രെയിലറുകളും ടീസറുകളുമാണ്​ പൊതുവിൽ സാമൂഹിക  തരംഗം തീർക്കുന്നത്​. ഇതിൽ നിന്ന്​ വ്യത്യസ്​തമായി ഫഹദ്​ ഫാസിൽ അഭിനയിച്ച ഒരു പരസ്യമാണ്​ ഇപ്പോൾ ഫേസ്​ബുക്കിൽ തരംഗമാവുന്നത്​. ഫേസ്​ബുക്കിൽ പാൽകസ്​റ്റഡിയിൽ എന്ന പേരിൽ ഫഹദി​​​െൻറ ആദ്യ വീഡിയോ വന്നപ്പോൾ പലരും ആദ്യമൊന്നു സംശയിച്ചു. ഇതേതാണ്​ ഫഹദി​​​െൻറ പുതിയ സിനിമ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്​. വൈകാതെ തന്നെ 3.26 ദൈർഘ്യമുള്ള വീഡിയോ പുറത്തിറക്കി അണിയറക്കാർ പാൽ കസ്​റ്റഡിയിലി​​​െൻറ സസ്​പെൻസ്​ പൊളിച്ചു. ഫഹദ്​ ഫാസിൽ അഭിനയിക്കുന്ന മിൽമ പരസ്യത്തി​​​െൻറ ടീസറായിരുന്നു ആദ്യം പുറത്തിറങ്ങിയത്​.

Full View

ഫഹദി​​​െൻറ തൊണ്ടി മുതലും ദൃക്​സാക്ഷി എന്ന സൂപ്പർ ഹിറ്റ്​ ചിത്രത്തെ അടിസ്ഥാനമാക്കിയാണ്​ പരസ്യം. ഹെൽമറ്റിടാത്തതിന്​ പൊലീസ്​ സ്​റ്റേഷനിലെത്തുന്ന യുവാവായി ഫഹദും പൊലീസുകാരനായി ദിലീഷ്​ പോത്തനും പരസ്യത്തിലെത്തുന്നു. ആഷിഖ്​ അബുവാണ്​ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായ പരസ്യം സംവിധാനം ചെയ്​തിരിക്കുന്നത്​. എന്തായാലും പുറത്തിറങ്ങി മണിക്കൂറിനകം നിരവധി പേരാണ്​ പരസ്യം കണ്ടിരിക്കുന്നത്​.

Tags:    
News Summary - Fahad fasil milma ad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.