Posted On
date_range Updated On
date_range അനൂപ് മേനോൻ വീണ്ടും; എന്‍റെ മെഴുതിരി അത്താഴങ്ങൾ
ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മോനോൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'എന്‍റെ മെഴുതിരി അത്താഴങ്ങൾ'. സൂരജ് തോമസ് ആണ് സംവിധാനം. അനൂപ് മേനോൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ മിയയാണ് നായിക. പുതുമുഖം ഹന്നയും ചിത്രത്തിൽ പ്രധാന അഭിനേതാവാണ്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പാചകക്കാരന്‍റെ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്.
ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.