‘എല്ലാം ശരിയാകും’; ജിബു ജേക്കബിന്‍റെ പുതിയ ചിത്രം

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിബു ജേക്കബിന്‍റെ അടുത ്ത ചിത്രം വരുന്നു. 'എല്ലാം ശരിയാകും' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആസിഫ് അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ്.

ചിത്രത്തിന്‍റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെ നടൻ ആസിഫലി നിർവഹിച്ചു.

Full View

തോമസ് തിരുവല്ല, ഡോ. പോൾ വർഗീസ് എന്നിവരാണ് 'എല്ലാം ശരിയാകും' നിർമിക്കുന്നത്. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍. സംഗീതം: ഒൗസേപ്പച്ചന്‍. എഡിറ്റര്‍: ഇ.എസ്. സൂരജ്.
വസ്ത്രാലങ്കാരം: നിസ്സാര്‍ റഹ്മത്ത്. സ്റ്റില്‍സ്: ലിബിസണ്‍ ഗോപി. ഡിസെെന്‍: റോസ് മേരി ലിലു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം. വിതരണം: സെന്‍ട്രല്‍ പിക്ച്ചേഴ്സ്.

Tags:    
News Summary - ellam sheriyakum movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.