Posted On
date_range Updated On
date_range പൊതുസ്ഥലത്ത് തുപ്പാറുണ്ടോ..? വിഡിയോ പങ്കുവെച്ച് ഡിക്യൂ
കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ഡൗൺ അടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചുകൊണ്ടാണ് നിലവിൽ രാജ്യം മുേമ്പാട്ടുപോകുന്നത്. എന്നാൽ അതിനിടക്ക് നാം മറക്കുന്ന ചില ചെറിയ കാര്യങ്ങൾ ഒാർമപ്പെടുത്തുകയാണ് എ.വി രതീഷ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രം. സുഹൃത്തായ ദുൽഖർ സൽമാനാണ് ചിത്രം ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്.
പൊതുവിടങ്ങളിൽ തുപ്പുന്ന ശീലത്തെയാണ് ചിത്രം ചോദ്യം ചെയ്യുന്നത്. കോവിഡ് വ്യാപനം തടയാൻ കേരള സർക്കാരും കേന്ദ്രവും പുറത്തുവിട്ട നിർദേശങ്ങൾ പാലിക്കുേമ്പാഴും നിങ്ങൾ അത് തുടരുന്നുണ്ടോ..? എന്നാണ് ചിത്രം ചോദിക്കുന്നത്.
എ.വി രതീഷ് തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബ്രേക് ദ ചെയിൻ ക്യാംപയിനിെൻറ ഭാഗമായാണ് ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.