Posted On
date_range Updated On
date_range ദുൽഖർ ചിത്രം വരനെ ആവശ്യമുണ്ട്
സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ അന്തിക്കാട് ദുൽഖര്‍ സൽമാനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചി ത്രത്തിന് വരനെ ആവശ്യമുണ്ട് എന്ന് പേരിട്ടു. ദുൽഖര്‍ തന്നെയാണ് ടൈറ്റിൽ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്.
ഒരു പത്രത്തിലെ വൈവാഹിക പരസ്യങ്ങളുടെ പേജിന്‍റെ മാതൃകയിലുള്ള പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. കല്യാണി പ്രിയദര്‍ശനാണ് നായിക. സുരേഷ് ഗോപിയും ശോഭനയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി, വാഫാ ഖദീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ദുൽഖര്‍ പ്രൊഡക്ഷൻസിൻന്‍റെ ബാനറിൽ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.