വൃത്തവുമായി ഗൗതമി; ആദ്യനായികക്ക് ആശംസകളുമായി ദുല്‍ഖര്‍

നടി ഗൗതമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വൃത്തത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ദുല്‍ഖര് ‍ സല്‍മാനാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. 'എന്‍റെ ആദ്യ നായിക ഗൗതമി ആദ്യ സഹതാരവും സഹോദരതുല്യനുമായ സണ്ണിച്ചനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ധന്യമായ ഈ മുഹൂര്‍ത്തത്തില്‍ എല്ലാവിധ ആശംസകളും.' എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ പോസ്റ്റർ ഷെ‍യർ ചെയ്തത്.

സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രത്തിൽ ദുര്‍ഗാ കൃഷ്ണ നായികയാകുന്നു. അനൂപ് മേനോന്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കെ.എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. തിരുവനന്തപുരം പ്രധാന ലൊക്കേഷനാകുന്ന ചിത്രം ട്രിവാന്‍ഡ്രം ടാക്കീസിന്റെ ബാനറില്‍ ഒലിവിയ സൈറ റൗജുവാണ് ചിത്രം നിര്‍മിക്കുന്നത്.

Full View
Tags:    
News Summary - Dulquer salman Congrats Gauthami As Director-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.