തെന്നിന്ത്യൻ സിനിമ ലോകം കീഴടക്കി ബോളിവുഡിലേക്ക് കുതിക്കുകയാണ് മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ. ദുൽഖറിെൻറ ആദ്യ ബോളിവുഡ് ചിത്രം കർവാൻ റിലീസിന് തയാറെടുക്കുകയാണ്. അതിനിടെ മെഗാസ്റ്റാർ മമ്മുട്ടിയാകും ദുൽഖറിെൻറ ബോളിവുഡ് അരങ്ങേറ്റ ചിത്രം പ്രൊമോട്ട് ചെയ്യുകയെന്ന വാർത്തകളും വന്നു.
ട്രേഡ് അനലിസ്റ്റും സിനിമ നിരുപകനായ തരൺ ആദർശാണ് ഇൗ പ്രചാരണത്തിന് തുടക്കമിട്ടത്. കർവാെൻറ പ്രചാരണ പരിപാടിയിൽ മമ്മുട്ടി പെങ്കടുക്കുമെന്നായിരുന്നു തരണിെൻറ ട്വീറ്റ്. എന്നാൽ, ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ ഇത്തരം വാർത്തകൾ നിഷേധിച്ച് ദുൽഖർ തന്നെ രംഗത്തെത്തി.
ഇതൊരു തെറ്റായ വാർത്തയാണ് സർ. എെൻറ സിനിമകളേയോ എന്നെയോ പിതാവ് ഇതുവരെ പ്രൊമോട്ട് ചെയ്തിട്ടില്ല. അതിൽ ഒരു മാറ്റവും വരില്ല. തെറ്റായ വാർത്തകളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഉടൻ തന്നെ തെറ്റ് തിരുത്തിയതിന് നന്ദിയറിയിച്ചുള്ള തരൺ ആദർശിെൻറ ട്വീറ്റും വന്നു......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.