മണിയറയിലെ അശോകനുമായി ദുൽഖർ

കഴിഞ്ഞ ദിവസം 'വേ ഫയറർ ഫിലിംസ് ' എന്ന തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേരും ലോഗോയും പുറത്തു വിട്ടത്തിന്റെ ചൂടാറും മുമ്പാണ് ദുൽഖറിന്‍റെ അടുത്ത സർപ്രൈസ്. ദുൽഖർ സൽമാൻ നിർമിക്കുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു. മണിയറയിലെ അഷോകൻ എന്നാണ് ചിത്രത്തിന്‍റെ പേര്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഏറെ കൗതുകങ്ങൾ ഒളിപ്പിച്ചു വെച്ചാണ് ദുൽഖറിന്റെ ആദ്യം ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. നവാഗതനായ ഷംസു സെയ്ബയാണ് സംവിധാനം. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകൻ ശ്രീഹരി കെ.നായർ തുടങ്ങിയവരും പുതുമുഖങ്ങളാണ്.

സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പു എൻ.ഭട്ടതിരി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ആതിര ദിൽജിത്ത് പി.ആർ.ഒ ആയും ഷുഹൈബ് എസ്.ബി.കെ സ്റ്റിൽ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണയിലുണ്ട്.

Full View
Tags:    
News Summary - Dulquer Salmaan's Maniyarayile Ashokan Coming-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.