മലയാളത്തിൻെറ കുഞ്ഞിക്കക്ക്​ ഇന്ന്​ ജന്മദിനം

മലയാളത്തിൻെറ സ്വന്തം കുഞ്ഞിക്ക, ദുൽഖർ സൽമാന്​ ഇന്ന്​ ജൻമദിനം. 33ാമത്​ ജൻമദിനം ആഘോഷിക്കുന്ന ‘ഡി.ക്യു’വിനെ​ ചല ച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ജന്മദിനാശംസകൾ കൊണ്ട്​ മുടി. ഉണ്ണി മുകുന്ദൻ, സംയുക്ത മോനോൻ, അനു സിത്താര, ആൻറണി പെപ്പ, കുഞ്ചാക്കോ ബോബൻ, പേളി മാണി, സൗബിൻ ഷാഹിർ, ഷെയിൻ നിഗം തുടങ്ങിയവർ സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു.

ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കിട്ടു​െകാണ്ടാണ്​ പലരും ജൻമദിനാശംസകൾ നേർന്നത്​. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ​െചയ്​ത സെക്കൻറ്​ ഷോ എന്ന ചിത്രത്തിലൂടെ 2012ൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ പിന്നീട്​ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ കൂടുകൂട്ടുകയായിരുന്നു. ​പ്രിയ താരം മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ നിന്നു മാറി സ്വാഭാവികത തുളുമ്പുന്ന അഭിനയ മികവിലൂ​െട ചലച്ചിത്ര രംഗത്ത്​ സ്വന്തം ഇരിപ്പിടം ഒരുക്കാൻ ദുൽഖറിനായിട്ടുണ്ട്​.

മലയാളത്തിന്​ പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഡി.ക്യൂ സ്വന്തം അഭിനയ മികവിനെ അടയാളപ്പെടുത്തി. ദി സോയാ ഫാക്​ടർ എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിൽ മുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ്​ മലയാളിയുടെ പ്രിയപ്പെട്ട കുഞ്ഞിക്ക.

Tags:    
News Summary - dulquer salmaan birth day -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.