Posted On
date_range Updated On
date_range ദുല്‍ഖര്‍ വീണ്ടും തെലുങ്കിൽ; സംവിധാനം മഹി രാഘവ്
യുവ താരം ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിലേക്ക്. മമ്മൂട്ടി ചിത്രം യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ് ആണ് ദുല്‍ഖറിനെ നായകനാക്കി അടുത്ത ചിത്രമൊരുക്കുന്നത്.
ദുല്‍ഖറിനോട് കഥ പറഞ്ഞതായും സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചതായും ആണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടായേക്കും.
ദുല്‍ഖറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ മഹാനടി വൻ സ്വീകാര്യത നേടിയിരുന്നു. ചിത്രത്തില്‍ തമിഴ് നടിയായിരുന്ന സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേഷനായിട്ടായിരുന്നു ദുല്‍ഖര്‍ വേഷമിട്ടത്.
ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്‍റെ റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രം. ബോളിവുഡില്‍ സോയാ ഫാക്ടര്‍ എന്ന ചിത്രവും ദുല്‍ഖറിന്‍റെ ബിഗ് റിലീസായി കാത്തിരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.