പെയി​ൻറടിക്കാരനായി ദുൽഖർ? ‘യമണ്ടൻ പ്രേമകഥ’ ചിത്രീകരണം തുടങ്ങി

യുവ സൂപ്പർതാരം ദുൽഖർ സൽമാൻ ഏറെ നാളത്തെ ഇടവേളക്ക്​ ശേഷം മലയാളത്തിലേക്ക്​ തിരിച്ചെത്തുന്നു. ‘ഒരു യമണ്ടൻ പ്രേമകഥ’ എന്ന ചിത്രത്തിലൂടെയാണ്​ ഡിക്യുവി​​​െൻറ തിരിച്ചുവരവ്​. ചിത്രത്തി​​​െൻറ ചിത്രീകരണം ആരംഭിച്ചു.

അമർ അക്​ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്​ റോഷൻ എന്നീ ബ്ലോക്​ബസ്റ്റർ ചിത്രങ്ങൾക്ക്​ തിരക്കഥയൊരുക്കിയ വിഷ്​ണു ഉണ്ണികൃഷ്​ണൻ, ബിബിൻ ജോർജ്​ എന്നിവർ ചേർന്നാണ്​ ദുൽഖറി​​​െൻറ പുതിയ ചിത്രത്തിനും രചന നിർവഹിക്കുന്നത്​. 

നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന സിനിമയുടെ അണിയറക്കാർക്കൊപ്പമുള്ള ചിത്രം ദുൽഖർ ഫേസ്​ബുക്കിൽ പങ്കുവെച്ചു. ചിത്രത്തിലെ ദുൽഖറി​​​െൻറ വേഷവിധാനം പെയി​ൻറ്​ പണിക്കാരനെ സൂചിപ്പിക്കുന്നതാണ്​.

Full View
Tags:    
News Summary - dulquer new movie start rolling-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.