ദുൽഖറും ലാലും ഫോർബ്​സ്​ പട്ടികയിൽ; സൽമാൻ ഒന്നാമൻ​

ഫോർബ്​സ്​ മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നൂറ്​ താരങ്ങളിൽ മലയാളത്തിൽ നിന്നും മോഹൻ ലാലും ദുൽഖർ സൽമാനും ഇടം പിടിച്ചു. സൽമാൻ ഖാനാണ്​ പട്ടികയിൽ ഒന്നാം സ്​ഥാനത്ത്​. ഷാരൂഖ്​ ഖാനും ക്രിക്കറ്റ്​ ക്യാപ്റ്റൻ വിരാട്​ കോഹ്​ലിയുമാണ്​ യഥാക്രമം രണ്ടും മൂന്നും സ്​ഥാനത്ത്​​. 

11 ​േകാടി രൂപ വാർഷിക വരുമാനമുള്ള മോഹൻലാൽ പട്ടികയിൽ 73ാം സ്​ഥാനത്താണ്​. 9.23 കോടി രൂപയുമായി ദുൽഖർ സൽമാൻ 79ാമതും. ദുൽഖറിന്​ താഴെ 81ാം സ്​ഥാനത്താണ്​ തെലുങ്ക്​ സൂപ്പർതാരമായ അല്ലു അർജുൻ. ഇൗ വർഷം താരമൂല്ല്യത്തി​​െൻറ കാര്യത്തിൽ മുൻപന്തിയിലുള്ള നൂറ്​ ഇന്ത്യൻ സെലിബ്രിറ്ററികളെ ഉ​ൾപെടുത്തിയാണ്​ ഫോർബ്​സ്​ പട്ടിക തയ്യാറാക്കിയത്​.  

233 കോടി രൂപയാണ്​ ബോളിവുഡി​​െൻറ മസിൽഖാ​ന്‍റെ വാർഷിക വരുമാനം. ഷാരൂഖിന്​ 170 ​േകാടിയും കോഹ്​ലിക്ക്​ 100 കോടിയുമാണ്​ താരമൂല്ല്യം. ക്രിക്കറ്റിൽ നിന്നും വിരമിച്ച സചിൻ ടെണ്ടുൽകറും പട്ടികയിലുണ്ട്​. അക്ഷയ്​ കുമാറിന്​ താഴെ അഞ്ചാം സ്​ഥാനത്താണ്​ മാസ്​റ്റർ ബ്ലാസ്​റ്റർ. ആമിർ ഖാൻ 68.75 ​േകാടിയുമായി ആറാം സ്​ഥാനത്ത്. 

68 കോടി വാർഷിക വരുമാനവുമായി നടി പ്രിയങ്ക ചോപ്രയാണ്​ ആദ്യ പത്തിൽ ഇടം പിടിച്ച ഏക വനിത. ബാഡ്​മിൻറൺ താരം പി.വി സിന്ധുവിന് 13ാം സ്​ഥാനം, 57 കോടി രൂപാ വരുമാനം​. ബോളിവുഡിലെ ലേഡി സൂപ്പർസ്​റ്റാർ ദീപിക പദുകോൺ 11മതും ആലിയ ഭട്ട്​ 21മതും സ്​ഥാനത്ത്​. കങ്കണ റണൗതും സൈന നെഹ്​വാളുമുണ്ട്​​ ആദ്യ 30 പേരിൽ. 27 ഒാളം കായിക താരങ്ങളാണ്​ ഇത്തവണ ലിസ്​റ്റിൽ കയറിപ്പറ്റിയത്​.

ബാഹുബലി നായകൻ പ്രഭാസ്​ ലിസ്​റ്റിൽ 22ാമനായപ്പോൾ​, സംവിധായകൻ രാജമൗലി 55 കോടി രൂപയുമായി 15ാമത് എത്തി​. തമിഴ്​ സൂപ്പർ താരം അജിത്​ 27ഉം വിജയ്​ 31ഉം സ്​ഥാനങ്ങളിലാണ്.​ 14 കോടിയോളം വരുമാനവുമായി വിജയ്​ സേതുപതി 54ാം സ്​ഥാനത്തുണ്ട്​.

Tags:    
News Summary - Dulquer and Mohanlal in forbes List- Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.