അവാർഡ്​ കിട്ടാത്തതിന്​ ജോയ്​ മാത്യു തെറി പറഞ്ഞിരുന്നുവെന്ന്​​  ഡോ.ബിജു

കോട്ടയം: ദേശീയ പുരസ്​കാര ചടങ്ങ്​ ബഹിഷ്​കരിച്ചവരെ വിമർശിച്ച ജോയ്​ മാത്യവിന്​ മറുപടിയുമായി സംവിധായകൻ ഡോ.ബിജു. 2012ൽ ത​​​​​െൻറ സിനിമക്ക്​ ദേശീയ അവാർഡ്​ കിട്ടിയില്ലെന്ന്​ പറഞ്ഞ്​ അന്ന്​ ജൂറിയിൽ അംഗമായിരുന്ന തന്നെ ജോയ്​ മാത്യു തെറിവിളിച്ചുവെന്ന്​ ഡോ.ബിജു പറഞ്ഞു. ജോയ്​ മാത്യുവി​​​​​െൻറ പേര്​ പരാമർശിക്കാതെ അവാർഡിന്​ വേണ്ടിയല്ല ജനങ്ങൾക്ക്​ കാണാൻ വേണ്ടിയാണ്​ സിനിമയെടുക്കുന്നത്​ എന്ന അദ്ദേഹത്തി​​​​​െൻറ പ്രസ്​താവന ചൂണ്ടിക്കാട്ടിയാണ്​ ബിജുവി​​​​​െൻറ വിമർശനം.

തന്നെ ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ താന്‍ ജോയ് മാത്യുവിനെതിരെ കൊടുത്ത കേസില്‍ അദ്ദേഹം ജാമ്യമെടുത്തതാണെന്ന് ഡോ.ബിജു കുറിപ്പില്‍ വ്യക്തമാക്കി. കോടതിയിൽ കേസി​​​​​െൻറ അവധിക്ക്​ കാണാമെന്ന്​ പറഞ്ഞതാണ്​ ഡോ.ബിജു ഫേസ്​ബുക്ക്​ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.​

ഡോ.ബിജുവി​​​​​െൻറ പോസ്​റ്റി​​​​​െൻറ പൂർണ്ണ രൂപം

അവാർഡിന് വേണ്ടിയല്ല ജനങ്ങൾക്ക് കാണാൻ വേണ്ടി മാത്രമാണ് ഞാൻ സിനിമ എടുക്കുന്നത് എന്ന് ഒരു സംവിധായക നടൻ. ഇന്നലെ അവാർഡ് ദാന ചടങ്ങു ബഹിഷ്‌കരിച്ച നിലപാടുള്ള സിനിമാ പ്രവർത്തകരെ ആവോളം പരിഹസിക്കുന്നുമുണ്ട് അദ്ദേഹം....സത്യത്തിൽ ഇത് വായിച്ചപ്പോൾ ചിരിക്കണോ കരയണോ എന്ന് സംശയം... കാര്യം മറ്റൊന്നുമല്ല. 2012 ൽ ദേശീയ പുരസ്‌കാര ജൂറിയിൽ ഞാനും അംഗമായിരുന്നു. അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയിൽ ഇതേ ദേഹം എന്നെ ഫോണിൽ വിളിച്ചിരുന്നു.അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വർഷം അവാർഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീർത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്...അല്ല ഞാൻ ഫോണ് കട്ട് ചെയ്യുകയായിരുന്നു...എന്നെ തെറി വിളിക്കുകയും ഭീഷണി പ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരിൽ ഞാൻ കൊടുത്ത കേസിൽ അദ്ദേഹം ജാമ്യം എടുത്തു. കേസ് ഇപ്പോഴും തുടരുന്നു...തന്റെ സിനിമയ്ക്ക് അവാർഡ് കിട്ടിയില്ല എന്നതിന്റെ പേരിൽ ജൂറി മെമ്പറെ ഫോണിൽ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ദേഹം ഇതാ ഇപ്പോൾ പറയുന്നു. ഞാൻ അവാര്ഡുകൾക്ക് വേണ്ടിയല്ല ജനങ്ങൾ കാണുവാൻ വേണ്ടിയാണ് സിനിമ ചെയ്യുന്നത്..ഒപ്പം ഇത്തവണ ദേശീയ അവാർഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും... ചിരിക്കണോ കരയണോ..അപ്പൊ സാറേ കോടതിയിൽ കേസിന്റെ അടുത്ത അവധിക്ക് കാണാം..

Full View
Tags:    
News Summary - Dr.Biju against joy mathew-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.