Posted On
date_range Updated On
date_range ഫെമിനിസ്റ്റുകളുടെ അന്താരാഷ്ട്ര കോടതിയിൽ പോലും എനിക്ക് ജാമ്യം കിട്ടും; ഡ്രാമയുടെ ടീസർ VIDEO
സംവിധായകൻ രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഡ്രാമയുടെ രണ്ടാമത്തെ ടീസർ പുറത്ത്. ‘ഫെമിനിസ്റ്റുകളുടെ ഇൻറർനാഷണല്‍ കോര്‍ട്ടില്‍ പോലും എെൻറയീ കേസില്‍ ജാമ്യം കിട്ടും, വെറുതെ വിടുകയും ചെയ്യും’ എന്ന ഡയലോഗാണ് ടീസറിെൻറ ഹൈലൈറ്റ്.
ഡബ്ല്യൂ.സി.സി-അമ്മ പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ അവർക്കുള്ള മറുപടിയാണ് പുതിയ ടീസറെന്നാണ് ആരാധകർ പറയുന്നത്. ലോഹത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്ന ഡ്രാമ ഒരു മുഴുനീള കോമഡി ചിത്രമായാണ് എത്തുന്നത്.
ആശാ ശരത് നായികയായി എത്തുന്ന ചിത്രത്തിൽ മണിയൻ പിള്ള രാജുവിെൻറ മകൻ നിരഞ്ജും പ്രധാനവേഷത്തിലുണ്ട്. ദിലീഷ് പോത്തൻ, സുരേഷ് കൃഷ്ണ, മുരളി മേനോൻ, സുബി സുരേഷ് എന്നിവരും പല വേഷങ്ങളിലായി എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.