Posted On
date_range Updated On
date_range സിനിമാ അവാർഡിനെ വിമർശിച്ച് ഡോ. ബിജു
തിരുവനന്തപുരം: ദേശീയ സിനിമ പുരസ്കാരത്തെ വിമർശിച്ച് സംവിധായകൻ ഡോ. ബിജു രംഗത്ത്. മികച്ച ആക്ഷൻ കൊറിയോഗ്രാഫിക്ക് ഇക്കുറി അവാർഡ് ഏർപ്പെടുത്തിയിരുന്നു. ‘പുലിമുരുകനി’ലെ സ്റ്റണ്ട് സംവിധാനത്തിന് പീറ്റർ ഹെയ്നായിരുന്നു പുരസ്കാരം. ഇതിനെ വിമർശിച്ച് ഫേസ്ബുക്കിലാണ് ബിജു പ്രതികരിച്ചത്. ‘ഇൗ വർഷം മുതൽ മികച്ച ഇടിക്കും ദേശീയ അവാർഡ്. ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ഒക്കെ അവാർഡ് ഏർപ്പെടുത്തിയേക്കും.
കുറഞ്ഞപക്ഷം ദേശീയ അവാർഡിെൻറ നിയമാവലിയിൽനിന്ന് ആർട്ടിസ്റ്റിക്കും മീനിങ്ഫുള്ളും ആയ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്കാരങ്ങൾ ആണിത് എന്ന വാചകമെങ്കിലും എടുത്ത് കളഞ്ഞുകൂടേ’ എന്നിങ്ങനെയാണ് ബിജുവിെൻറ കുറിപ്പിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.